Today: 30 Jun 2025 GMT   Tell Your Friend
Advertisements
മൈക്കല്‍ ബാര്‍നിയര്‍ ഫ്രഞ്ച് പ്രധാനമന്ത്രി
Photo #1 - Europe - Otta Nottathil - michale_barnier_french_PM
പാരിസ്: മൈക്കല്‍ ബാര്‍നിയര്‍ ഫ്രാന്‍സിന്‍റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ക്കൊടുവിലാണ് സ്ഥാനാരോഹണം. 73ാം വയസ്സില്‍ ആധുനിക ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി ബാര്‍നിയര്‍ മാറി.

യൂറോപ്യന്‍ യൂനിയന്‍റെ മുന്‍ ബ്രെക്സിറ്റ് മധ്യസ്ഥനായ ബാര്‍നിയറിനെ ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ 50 വര്‍ഷത്തോളം പരിചയമുള്ളയാളാണ് ബാര്‍നിയര്‍.

യൂറോപ്യന്‍ താല്‍പര്യത്തിനുവേണ്ടി നിലകൊള്ളുന്ന, അര്‍പ്പണബോധമുള്ള കേന്ദ്രീകൃത, ലിബറല്‍ ചിന്താഗതിയുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. അതേസമയം, യൂറോപ്യന്‍ യൂനിയന് പുറത്തുനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ഫ്രാന്‍സിന്‍റെ സ്വത്വബോധത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഇടക്കാലത്ത് ബാര്‍നിയര്‍ അവകാശപ്പെട്ടിരുന്നു.

യുഡി.ആര്‍, ആര്‍.ആര്‍, യു.എം.പി, റിപ്പബ്ളിക്കന്‍ പാര്‍ട്ടികളുടെ ഐക്യത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം എത്തുന്നത്. 1993 മുതല്‍ 95വരെ ഫ്രാന്‍സിന്റെ പരിസ്ഥിതി മന്ത്രിയായും 95 മുതല്‍ 97വരെ യൂറോപ്യന്‍കാര്യ സഹമന്ത്രിയായും കൂടാതെ നിരവധി കാബിനറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ നേരത്തെ നടത്തിയ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യം 193 സീറ്റു നേടി ഫ്രാന്‍സിന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവെങ്കിലും ദേശീയ അസംബ്ളിയില്‍ കേവല ഭൂരിപക്ഷമായ 289ല്‍ എത്താന്‍ മതിയായ സീറ്റുകള്‍ ഇല്ലായിരുന്നു. മാക്രോണിന്‍റെ മധ്യപക്ഷ വിഭാഗവും തീവ്രവലതുപക്ഷവും മറ്റ് രണ്ട് പ്രധാന ഗ്രൂപ്പുകളാണ്. ബാര്‍നിയറുടെ പരമ്പരാഗത വലതുപക്ഷ പാര്‍ട്ടി നാലാം സ്ഥാനത്താണെത്തിയത്. പാര്‍ലമെന്‍റല്‍ 47 സീറ്റുകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതു സഖ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാതെ മാക്രോണ്‍ ഒരു കെയര്‍ടേക്കര്‍ പദവി നിലനിര്‍ത്തിയത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഫാസിസ്ററുകളെ പുറത്താക്കുന്നതിനേക്കാള്‍ ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കാനാണ് മാക്രോണ്‍ കരുക്കള്‍ നീക്കുന്നതെന്ന ആരോപണം ശരി വെക്കുന്നതാണ് ഇപ്പോള്‍ ബാര്‍നിയറെ പ്രധാനമന്ത്രിയാക്കിയുള്ള തീരുമാനം.
- dated 06 Sep 2024


Comments:
Keywords: Europe - Otta Nottathil - michale_barnier_french_PM Europe - Otta Nottathil - michale_barnier_french_PM,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hungary_warns_against_nato_membership_for_ukraine
യുക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മൂന്നാം ലോകയുദ്ധം ഉറപ്പെന്ന് ഹംഗറി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_looks_for_suspected_french_spy_woman_journalist
ചാരവൃത്തി നടത്തിയെന്ന് സംശയം: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയെ കുടുക്കാന്‍ ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_on_russia_us_relation
റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us